യുവതിയുടെ കൈ വെട്ടിയ അമ്മാവൻ അറസ്റ്റിൽ 

FEBRUARY 8, 2026, 12:03 AM

തിരുവനന്തപുരം: സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവതിയുടെ കൈ വെട്ടിയ അമ്മാവൻ അറസ്റ്റിൽ.

വഴി തർക്കത്തെച്ചൊല്ലിയുള്ള വാക്കേറ്റത്തിൽ വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ സഹോദരീ പുത്രി സിന്ധുവിന്റെ ഇരു കൈകളും വെട്ടിയത്. 

 പോങ്ങനാട് പഴയ ചന്ത വിഷ്ണു ഭവനിൽ മണിക്കുട്ടനാണ് അറസ്റ്റിലായത്.  പ്രതി മണിക്കുട്ടന്റെ വീട്ടിന് സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. 

vachakam
vachakam
vachakam

ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്. അതിനാൽ തന്റെ പുരയിടത്തിലേക്ക് പോകാൻ കഴിയുന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ അക്രമത്തിൽ കലാശിക്കുകയായിരുന്നു. 

കൈകളിൽ ആഴത്തിലുള്ള മുറിവും ഞരമ്പുകൾ മുറിഞ്ഞതും മൂലം ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam