മലപ്പുറം: മഞ്ചേശ്വരത്ത് എസ്‌ഡിപിഎ പിന്തുണ തള്ളാതെ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. മഞ്ചേശ്വരത്തെ എല്ലാ ജനാധിപത്യ മതേതര വോട്ടുകളും യുഡിഎഫ് സ്വീകരിക്കും.
വിവാദങ്ങളുയർത്തി ചർച്ച വഴിതിരിച്ചുവിടാനാണ് ചിലർ ശ്രമിക്കുന്നതെന്നും, കാസർഗോഡ് ഇത്തവണ അട്ടിമറി വിജയങ്ങൾ നേടുമെന്നും സലാം പറഞ്ഞു. അതേസമയം, ഈ തെരഞ്ഞെടുപ്പിൽ ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ എസ്‌ഡിപിഐ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല.
പിന്തുണ വേണമെന്നോ, വേണ്ടെന്നോ മുന്നണികൾ പറയാത്ത സ്ഥിതിക്ക്, എസ്‌ഡിപിഐയുടെ തീരുമാനം നിർണായകമാകും. യുഡിഎഫിൽ നിന്ന് വി.ഡി. സതീശൻ മാത്രമാണ് എസ്‌ഡിപിഐ വാട്ടുകൾ വേണ്ടെന്ന് പറഞ്ഞത്. ഈ പ്രസ്താവന പിൻവലിച്ചാൽ മഞ്ചേശ്വരത്ത് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
