പ്രചാരണാവേശം കൂട്ടാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിലേക്ക്; തൃശൂരിൽ കനത്ത സുരക്ഷ

MARCH 28, 2026, 8:16 PM

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ( മാർച്ച് 29, 2026) കേരളത്തിലെത്തും.തൃശൂരും പാലക്കാടും നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിനായാണ് പാലക്കാട് മോദി എത്തുന്നത്.തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് എത്തുന്നത്. വൈകിട്ട് സ്വരാജ് റൗണ്ടിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കും. 

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി തൃശൂർ നഗരത്തിൽ ഇന്ന് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകീട്ട് 6.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

പ്രധാനമന്ത്രിയുടെ സന്ദർശന മേഖലകളിൽ ഡ്രോൺ ഉപയോഗത്തിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam