ആലപ്പുഴ: പി.എം ശ്രീ വിഷയത്തിലെ പാർട്ടി നിലപാട് ചർച്ച ചെയ്യുന്നതിന് ഇന്ന് ആലപ്പുഴയിൽ ചേരുന്ന നിർണായക സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ പ്രാധാന്യമേറെയും മന്ത്രിമാരുടെ നിലപാടിന്. പി.എം ശ്രീ വിഷയത്തിൽ സി.പി.എം മുന്നണി മര്യാദകളും ഇടതു ധാർമ്മികതയും ലംഘിച്ചുവെന്ന നിലപാടിലുറച്ച് നിൽക്കുന്ന സി.പി.ഐ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ എതിർപ്പ് ഇന്നും തുടരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിനു പിന്നാലെയാണ് പി.എം ശ്രീ വിഷയത്തിൽ പാർട്ടി നിലപാട് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന എക്‌സിക്്യൂട്ടീവ് ചേരുമെന്ന് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചത്.
അതേസമയം, ഇന്ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവിൽ സി.പി.ഐയുടെ നാല് മന്ത്രിമാരുടെ നിലപാടും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പി.എം ശ്രീ പദ്ധതിയേക്കുറിച്ച് കൂടുതൽ പഠിക്കാൻ പാർട്ടി നിയോഗിച്ചത് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവും റവന്യൂ മന്ത്രിയുമായ കെ. രാജനെയും കൃഷി മന്ത്രി പി. പ്രസാദിനേയുമാണ്.
പാർട്ടിയുടെ നാല് മന്ത്രിമാരിൽ ശക്തമായ പ്രതികരണം നടത്തിയതും തുറന്നടിച്ചതും റവന്യൂ മന്ത്രി കെ. രാജൻ മാത്രമാണ്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലും സമാന പ്രതികരണം തുടക്കത്തിൽ നടത്തിയെങ്്കിലും പിന്നീട് മയപ്പെട്ടു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതികരണങ്ങൾക്ക് വ്യക്തയുമുണ്ടായിരുന്നില്ല. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ആകട്ടെ വിഷയത്തിൽ ഇതുവരെ കാര്യമായ പരസ്യ പ്രതികരണത്തിന് മുതിർന്നതുമില്ല.
ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ മന്ത്രിമാരുിടെ നിലപാടിന് വലിയ പ്രാധാന്യമുണ്ട്. മന്ത്രിമാർ നാലുപേരും ഈ വിഷയത്തിൽ സ്വീകരിച്ച പരസ്യ നിലപാടുകളും യോഗം ചർച്ചയ്‌ക്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
