തൃശൂർ: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ഏഴിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ വിമാനമിറങ്ങും. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും.
ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു 7.40നായിരിക്കും അദ്ദേഹം ദർശനത്തിനായി ക്ഷേത്രത്തിൽ എത്തുക.
ദർശനത്തിനായി 20മിനിറ്റ് ചെലവിടുന്ന അദ്ദേഹം താമര കൊണ്ടു തുലാഭാരം നടത്തുമെന്നാണ് വിവരം. 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.
9.50ന് ഹെലികോപ്റ്ററിൽ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി, ഉച്ചയ്ക്ക് 12ന് വില്ലിങ്ഡൺ ഐലൻഡിൽ കൊച്ചിൻ ഷിപ്‌യാഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും.
പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെ ഉദ്ഘാടനവും നിർവഹിക്കും.ഒരു മണിക്ക് എറണാകുളത്ത് മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപി ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്