തിരുവനന്തപുരം: പി.എം. ആർഷോയുടെ വിവാദ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് എം.ജി സർവകലാശാല സിന്‍ഡിക്കറ്റിന്റെ അച്ചടക്ക നടപടി നേരിട്ട മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ വി.എസ്. ജോയി വിശദീകരണവുമായി രംഗത്ത്.
ആർഷോയ്ക്ക് പ്രവേശനം ലഭിച്ച സമയത്ത് താൻ കോളേജിന്റെ പ്രിൻസിപ്പലായിരുന്നില്ലെന്നും സംഭവത്തിൽ എം.ജി സർവകലാശാല സിന്‍ഡിക്കറ്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളേജിൽ നിന്നാണ് തെറ്റായ വിവരങ്ങൾ സർവകലാശാലയ്ക്ക് കൈമാറപ്പെട്ടതെന്നും വി.എസ്. ജോയി പ്രതികരിച്ചു. വിഷയത്തിൽ തനിക്കെതിരെ സ്വീകരിച്ച നടപടി അന്യായമാണെന്നും അദ്ദേഹം ആരോപിച്ചു.
പി.എം. ആർഷോയുടെ പിജി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വി.എസ്. ജോയിക്കെതിരെ എം.ജി സർവകലാശാല സിന്‍ഡിക്കേറ്റ് താക്കീത് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സിന്‍ഡിക്കറ്റിന്റെ അച്ചടക്ക നടപടിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വി.എസ്. ജോയി അറിയിച്ചു. വിഷയത്തിൽ തന്റെ ഭാഗം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന സൂചനയും അദ്ദേഹം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
