കൊച്ചി: മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് അനർഹമായി പിജി അഡ്മിഷൻ നൽകിയ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ വി എസ് ജോയ്ക്കെതിരെയുള്ള നടപടി താക്കീത് മാത്രം. 2024 ലാണ് അനധികൃത പ്രവേശനം വിവാദമായത്.
ഇടത് അനുകൂല സർവകലാശാല സിൻഡിക്കേറ്റാണ് നടപടി താക്കീതിൽ ഒതുക്കിയത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധപുലർത്തണം എന്നാണ് പ്രിൻസിപ്പാളിന് സിൻഡിക്കേറ്റ് നിർദേശം നൽകിയത്.
മഹാരാജാസ് കോളേജിലെ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിലെ വിദ്യാർത്ഥിയായ ആർഷോയ്ക്ക് ആറാം സെമസ്റ്റർ വിജയിക്കാതെയാണ് ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം അനുവദിച്ചതെന്നായിരുന്നു പരാതി.
അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ എഴുതാൻ 75 ശതമാനം ഹാജർ നിർബന്ധമായിരിക്കെ, ആർഷോയ്ക്ക് 10 ശതമാനം ഹാജർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
