കൊച്ചി: പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കലൂര്‍ കറുകപ്പള്ളി സ്വദേശി ഇര്‍ഫാദ് ഇക്ബാലാണ് (21) പിടിയിലായത്. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തില്‍ കഴിയവേയാണ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.
എളമക്കര പേരണ്ടൂര്‍ വോക് വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍വച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഘം ചേര്‍ന്ന് കവര്‍ച്ച നടത്തിയതിനും അടിപിടിക്കേസിലും ഇര്‍ഫാദ് പ്രതിയാണ്. ഈ കേസുകളില്‍പ്പെട്ട് ജില്ലാ ജയിലില്‍ കഴിഞ്ഞതിനുശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചത്. എളമക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
