സിപിഎമ്മിന് തിരിച്ചടിയോ?  പാലക്കാട്  പിടിമുറുക്കി പികെ ശശി അനുകൂല വിഭാഗം 

NOVEMBER 19, 2025, 10:43 PM

പാലക്കാട്:   പികെ ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം മണ്ണാർക്കാട് മേഖലയിൽ പിടിമുറുക്കാൻ ശ്രമം തുടങ്ങി.   

തദ്ദേശ തെരഞ്ഞെടുപ്പിൽ പി.കെ.ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. 

മുൻ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ കമ്മിറ്റി അംഗം വരെ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികളായി രംഗത്തുണ്ട്. മണ്ണാർക്കാട് നഗരസഭയിൽ പത്ത് സീറ്റുകളിൽ മത്സരിക്കാനാണ് നീക്കം.   മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി എ.കെ.ഷാനിഫാണ് മത്സരിക്കുന്നത്. 

vachakam
vachakam
vachakam

മണ്ണാർക്കാടും പരിസരത്തും മത്സരരംഗത്തുള്ളത് പികെ ശശിയെ സ്നേഹിക്കുന്നവരാണെന്ന് എ.കെ.ഷാനിഫ് പ്രതികരിച്ചു. പി.കെ.ശശിയെ മാറ്റി നിർത്തിയതിലെ അമർഷവും സങ്കടവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സിപിഎമ്മിനെ പരാജയപ്പെടുത്തുകയാണ് ജനകീയ മതേതര മുന്നണിയുടെ ലക്ഷ്യം. സിപിഎം ജില്ലാ സെക്രട്ടറിയുടേത് ഏകാധിപത്യ നിലപാടാണ്.

ഇതിനെതിരെയാണ് സ്ഥാനാർത്ഥിത്വം. പാർട്ടിയെ പാർട്ടിയായി നിലനിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നത്. സ്പിരിറ്റ് - കള്ള് മാഫിയക്ക് പിന്നാലെ പോകുന്ന നേതൃത്വമാണ് ഇപ്പോഴുള്ളത്. ചില കേന്ദ്രങ്ങളിൽ യുഡിഎഫുമായി സഹകരിക്കുന്നുണ്ടെന്നും ആരുമായും രഹസ്യ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ഷാനിഫ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam