തിരുവനന്തപുരം; . വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ദൈവനാമത്തിൽ പികെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
പി.കെ.കുഞ്ഞാലിക്കുട്ടി ദൈവനാമത്തിലും സൃഷ്ടാവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ രമേശ് ചെന്നിത്തല ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കെ. മുരളീധരന്റെ സത്യപ്രതിജ്ഞ ഇംഗ്ലീഷിലായിരുന്നു. മോൻസ് ജോസഫ് ദൈവനാമത്തിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ആർഎസ്പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോൺ സത്യപ്രതിജ്ഞ ചെയ്തത് സഗൗരവമാണ്. അനൂപ് ജേക്കബ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
