കോഴിക്കോട്: ലഹരി മരുന്ന് പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെ സഹോദരൻ അറസ്റ്റിൽ.
പതിമംഗലം സ്വദേശിയായ പികെ ബുജൈർ ആണ് അറസ്റ്റിലായത്. കുന്നമംഗലം പൊലീസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്.
ഇന്നലെയാണ് വാഹനപരിശോധനക്കിടെ ഇയാള്‍ പൊലീസിനെ ആക്രമിച്ചത്. ലഹരിമരുന്ന് ഇടപാട് നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ഇയാളുടെ കയ്യിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയില്ല. ഇടപാട് നടത്തുന്നുവെന്ന വിവരം മറ്റൊരു പ്രതിയിൽ നിന്നും ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
