പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ; തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

MAY 24, 2026, 4:59 AM

ഡല്‍ഹി: സിപിഐഎം പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരുമെന്ന് ഔദ്യോഗികമായി തീരുമാനിച്ചു. പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.

അതേസമയം, പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻെതിരെയും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു. നേതാക്കളുടെ പെരുമാറ്റവും പൊതുസമൂഹത്തോടുള്ള സമീപനവും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്.

പാർട്ടിയെ വീണ്ടും ജനപ്രിയമാക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള നേതാക്കൾ പാർട്ടി നിലപാടുകൾ വിശദീകരിക്കണമെന്നും സൃഷ്ടിപരമായ പ്രതിപക്ഷ പ്രവർത്തനം നടത്തണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

കെ കെ ശൈലജ, കെ രാധാകൃഷ്ണൻ എന്നിവർക്ക് മികച്ച ജനസ്വീകാര്യതയുണ്ടെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് സംസ്ഥാന നേതൃത്വം നൽകിയ റിപ്പോർട്ട് നേരത്തെ കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തള്ളിയിരുന്നു. കീഴ്ഘടകങ്ങളിലെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും “താഴെത്തട്ടിലെ പൾസ്” അറിയുന്നില്ലെന്നുമുള്ള വിമർശനവും യോഗത്തിൽ ഉയർന്നു.

തോൽവിയെ കുറിച്ച് കൂടുതൽ വിശദമായ ചർച്ചയും സംഘടനാതല വിലയിരുത്തലും വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടൻ വിളിച്ചുചേരും.

കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും സംബന്ധിച്ച ചർച്ചകൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ നടന്നു. വിലക്കയറ്റം, ഇന്ധന പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam