എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ജനങ്ങളെ നിരാശരാക്കിയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
"2016-ൽ നമ്മുടെ നാട് എങ്ങനെയായിരുന്നു എന്ന് ആദ്യം ആലോചിക്കണം. വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും പാടെ തകർന്നുപോയ കാലമായിരുന്നു അത്. ആയിരക്കണക്കിന് സ്കൂളുകൾ അടച്ചുപൂട്ടലിന് ഭീഷണിയിലായിരുന്നു, അഞ്ച് ലക്ഷത്തോളം കുട്ടികൾ പഠനത്തിൽ നിന്നും പുറത്ത് പോയി. പാഠപുസ്തകങ്ങൾ പോലും ലഭിച്ചിരുന്നില്ല," എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
"ഇന്നത്തെ സ്ഥിതി അതല്ല. ഇനി ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കപ്പെടില്ല എന്ന ഉറപ്പ് ഉണ്ട്, അത് മുന്നണിമാറ്റത്തിന്റെ ഭാഗമായല്ല, നാടിനോട് പ്രതിബദ്ധതയുള്ള ഒരു മുന്നണി അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാകൂ. അതുകൊണ്ടാണ് 5000 കോടി രൂപ ചെലവാക്കി വിദ്യാഭ്യാസ രംഗം ശക്തമാക്കിയതും അക്കാദമിക് മികവ് വർദ്ധിപ്പിച്ചതും. രാജ്യത്ത് തന്നെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസം കേരളത്തിലാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു" എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കൂടാതെ, "ഇത് ചെയ്യാൻ ഇടതുമുന്നണിക്കേ കഴിയും എന്ന് മനസ്സിലാക്കി 2021-ൽ ജനങ്ങൾ വീണ്ടും എൽഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റി. അത് ജനങ്ങളെ നിരാശരാക്കിയില്ല. യാത്ര ചെയ്യേണ്ട ശരിയായ വഴിയിൽ തന്നെയാണ് സർക്കാർ യാത്ര ചെയ്തതെന്നും എന്നും അദ്ദേഹം വ്യക്തമാക്കി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
