പത്തനംതിട്ട: ന്യൂ ഇയർ ആഘോഷത്തിനിടെ ഡിജെ പാർട്ടിക്കിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി.
സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് എഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് ഇടപെടുന്നതിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു.
ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസുകാരൻ ലാപ്ടോപ്പ് ചവിട്ടി പൊട്ടിച്ചുവെന്ന് ആരോപിച്ച് ഡിജെ കലാകാരൻ അഭിരാം സുന്ദർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് പൊലീസ് അതിക്രമത്തിൽ തകർന്നതായാണ് അഭിരാം സുന്ദറിന്റെ ആരോപണം. പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
അതേസമയം, ഡിജെ പാർട്ടിക്കിടെയുള്ള പൊലീസ് ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. ആയിരത്തിലധികം പുതുവത്സരാഘോഷങ്ങൾ സംസ്ഥാനത്തുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ് പൊലീസിൻ്റെ ലക്ഷ്യം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
