തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ ഫോണ്‍ സംഭാഷണം മാധ്യമങ്ങൾക്ക് ലഭിച്ചു. ആര്‍എസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തെന്നും ശരീരവും മനസും സമയവും പണവും സംഘടനയ്ക്ക് നല്‍കിയെന്നും ആണ് സംഭാഷണത്തില്‍ ആനന്ദ് പറയുന്നത്. എന്നിട്ടാണ് ഈ പരിപാടി കാണിക്കുന്നത്. ഇത്രമാത്രം തന്നെ അപമാനിച്ചു. എത്ര കൊമ്പന്മാരായാലും പോരാടും. എന്ത് വിലകൊടുത്തും അഭിമാനം സംരക്ഷിക്കുമെന്നും ആനന്ദ് പറയുന്നു.
അതേസമയം സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ആനന്ദ് ഇക്കാര്യങ്ങള്‍ പറയുന്നത്. മത്സരിക്കാന്‍ തീരുമാനിച്ചെന്നും ആനന്ദ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
