ന്യൂഡൽഹി: ബിജെപി രാജ്യസഭാംഗം സി സദാനന്ദന്റെ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.
സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹർജി സമർപ്പിച്ചത്. കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ രാജ്യത്തിന് സംഭാവന നൽകിയവരെയാണ് നോമിനേറ്റ് ചെയ്യാറുള്ളത്.
എന്നാൽ ഏത് മേഖലയിലാണ് സദാനന്ദൻ രാജ്യത്തിന് സംഭാവന അർപ്പിച്ചത് എന്നത് സംബന്ധിച്ച് രാജ്യത്തിന് അറിയില്ല. സാമൂഹിക സേവനം എന്ന നിലയിൽ സദാനന്ദനെ നോമിനേറ്റ് ചെയ്യാനാവില്ലെന്നും ഹർജിയിൽ പറയുന്നു.
നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സദാനന്ദൻ കഴിഞ്ഞ മാസമാണ് രാജ്യസഭ എം പിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
