കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി കോഴിക്കോട് ജില്ലാ കളക്ടർ.
പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നതെന്നും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കൂടാതെ, സാധാരണയായി മെറ്റീരിയൽ റൂം സ്‌ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും, അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടർ ചൂണ്ടിക്കാട്ടി. മെറ്റീരിയൽ റൂമിനെ ‘സ്‌ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ദാരണ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കൊയിലാണ്ടി സ്‌ട്രോങ് റൂമിന് സമീപം വരണാധികാരി പോയ സംഭവത്തിൽ വിശദീകരണം തേടുമെന്ന് കളക്ടർ അറിയിച്ചു. സ്‌ട്രോങ് റൂമിന്റെ ഇന്നർ പെരിമീറ്ററിനകത്ത് പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായും, ഇനി മുതൽ ആരെയും സ്‌ട്രോങ് റൂം പരിസരത്തേക്ക് കടത്തിവിടരുതെന്ന് കേന്ദ്രസേനയ്ക്ക് നിർദേശം നൽകിയതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
