തൃശൂര്‍: തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ ഉടമയെയും മകനെയും മര്‍ദ്ദിച്ച സംഭവത്തില്‍ സിഐ പി എം രതീഷിനെതിരെ നടപടിക്ക് തീരുമാനമായതായി റിപ്പോർട്ട്. വിഷയത്തിൽ രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറാണ് നോട്ടീസ് നല്‍കിയത്. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം എന്നാണ് പുറത്തു വരുന്ന വിവരം. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
അതേസമയം എഎസ്പി ശശിധരന്റെ അന്വേഷത്തില്‍ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായിരുന്നില്ല. നിലവില്‍ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്