കണ്ണൂർ: വി കുഞ്ഞികൃഷ്ണൻ പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നാണെന്നും പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടിഐ മധുസൂദനൻ ആരോപിച്ചു.വാർത്തകളിൽ നിറയാൻ വേണ്ടി കഥകൾ ഉണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് ഓഫീസ് പൊളിപ്പിച്ചുവെന്നത് കള്ളമാണ്. സിപിഎം പ്രവർത്തകർ ആരുടെയും ചുവരെഴുത്ത് മായ്ച്ചിട്ടില്ലെന്നും ടിഐ മധുസൂദനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, സോഷ്യൽ മീഡിയയിലൂടെ അങ്ങേയറ്റം അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളിക്കുന്നവരെ പാർട്ടിക്കാർ ഒന്നും ചെയ്തിട്ടില്ല. വെറുതെ സിപിഎമ്മിന്റെ നേരെ മെക്കിട്ട് കയറരുത്. ഭൂരിപക്ഷം കൂടുമോ കുറയുമോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും വിജയിക്കുമെന്ന കാര്യത്തിൽ ആശങ്കയില്ലെന്നും ടി ഐ മധുസൂദനൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
