പാലക്കാട്: പട്ടാമ്പി നഗരസഭാ വൈസ് ചെയർമാനും വി ഫോർ പട്ടാമ്പി നേതാവുമായ ടി പി ഷാജി വീണ്ടും കോൺഗ്രസിലേക്ക്.
നിലവിലെ വൈസ് ചെയർമാൻ സ്ഥാനവും കൗൺസിലർ സ്ഥാനവും രാജിവെച്ചു. ഇന്ന് കെപിസിസി ആസ്ഥാനത്ത് ഷാജിക്കും പ്രവർത്തകർക്കും സ്വീകരണം നൽകും.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാതിരുന്നതോടെയാണ് കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ഷാജി കോൺഗ്രസ് വിട്ട് വി ഫോർ പട്ടാമ്പി എന്ന കൂട്ടായ്മ രൂപീകരിച്ചത്.
തെരഞ്ഞെടുപ്പിൽ വീറുറ്റ മത്സരമാണ് വി ഫോർ പട്ടാമ്പി നടത്തിയത്. വി ഫോർ പട്ടാമ്പി മത്സരിപ്പിച്ച ആറ് പേരും വിജയിച്ചു. തനിക്കൊപ്പം 150 വി ഫോർ പട്ടാമ്പി പ്രവർത്തകരും കോൺഗ്രസിൽ ചേരുമെന്ന് ഷാജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
