പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രകടനപത്രികയുമായി എൽഡിഎഫ് . ജില്ലയുടെ സർവതോന്മുഖമായ പുരോഗതിക്കുവേണ്ടി നടപ്പാക്കുന്ന കർമപരിപാടിയാണ് പ്രകടനപത്രികയിലൂടെ മുന്നോട്ടു വെയ്ക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രകടനപത്രിക പുറത്തിറക്കി. സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്‌സ് എന്നിവർ പങ്കെടുത്തു.
• കൊടുമൺ റൈസ് മില്ല്
• കുന്നന്താനം കിൻഫ്ര പാർക്കിലെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ ഫാക്ടറി
• തെരുവുനായശല്യം പരിഹരിക്കാനായി പുളിക്കീഴ് എബിസി കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കും.
• പഠനനിലവാരം മെച്ചപ്പെടുത്താൻ നമ്മളെത്തും മുന്നിലെത്തും, മുന്നോട്ട്, കരുതലോടെ കരുത്താകാം തുടങ്ങിയ പദ്ധതികൾ.
• ഹൃദയം, കിഡ്നി, കരൾ എന്നിവ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രി വഴി സൗജന്യമായി മരുന്ന്.
•പുതിയ ഭരണസമിതിയുടെ പദ്ധതികൾ
• ലൈഫ് ഭവനനിർമാണ പദ്ധതിക്ക് ജില്ലയിൽ കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തും.
• വിജ്ഞാനകേരളം പദ്ധതിയിലൂടെ ഓരോ വർഷവും 5,000-ൽ അധികം പേർക്ക് തൊഴിൽ.
• നെൽക്കൃഷി വ്യാപനം, കരിമ്പ്കൃഷി പുനരുജ്ജീവിപ്പിക്കൽ
• കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് പുതിയ സംരംഭങ്ങൾ.
• വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും ആശ്വാസമായി ജില്ലയെ വയോസൗഹൃദമാക്കും.
• ടൂറിസം വികസനം-ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ഗ്രാന്റ് നൽകുന്ന പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും. വഞ്ചിപ്പാട്ട് പഠനകളരിക്കും സഹായം.
• കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
