മുക്കം: സർക്കാർ തലത്തിലെ ഉന്നത ജോലികളിലേക്കും മികച്ച കരിയർ സാധ്യതകളിലേക്കും വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച പാസ്‌വേഡ് കരിയർ ഗൈഡൻസ് ക്യാമ്പ് കൂമ്പാറ മർകസ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ ഇന്റർനാഷണൽ അലുംനെ ആൻഡ് കോർപ്പറേറ്റ് റിലേഷൻ ഡീൻ ഡോ. രവിവർമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ കരിയറിനെകുറിച്ച് അവബോധം വളർത്തുക, സിവിൽ സർവീസ് അടക്കമുള്ള മത്സര പരീക്ഷകളിലേക്ക് പ്രാപ്തരാക്കുക എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങൾ. ട്യൂണിംഗ്, ഫ്‌ളവറിംഗ്, എക്‌സ്‌പ്ലോറിംഗ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ട്യൂണിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന 16 വിദ്യാർത്ഥികൾക്കായി ഫ്‌ളവറിംഗ് എന്ന പേരിൽ ജില്ലാതലത്തിലും 120 പേർക്ക് എക്‌സ്‌പ്ലോറിംഗ് ഇന്ത്യ എന്ന പേരിൽ സംസ്ഥാനതലത്തിലും തുടർ ക്യാമ്പുകൾ നടക്കും. ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളിലും യൂണിവേഴ്‌സിറ്റികളിലുമായി പത്തുദിവസം നീണ്ടു നിൽക്കുന്ന കരിയർ ടൂറിൽ പങ്കെടുക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
ഉദ്ഘാടന ചടങ്ങിൽ മൈനോറിറ്റി കോച്ചിങ് സെന്റർ പ്രിൻസിപ്പൽ ഡോ. അബ്ദുറസാഖ് പി.പി ക്യാമ്പ് പ്രോജക്ട് വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് ബെന്നി അബ്രഹാം അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
വിവിധ സെഷനുകളിലായി സക്കരിയ എം.വി, താലിസ്, അജ്മൽ ടി.പി, ശഹാന ജാസ്മിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് അയി ശാബി എ, കോഴിക്കോട് കലക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് രാകേഷ്, കലക്ടറേറ്റ് സീനിയർ ക്ലർക്ക് പ്രസാദ്, നവാസ് യു, ഡോ. അശ്രഫ് കെ. കെ, സ്റ്റാഫ് സെക്രട്ടറി നശീദ യു.പി, അബ്ദുസലാം വി.കെ, മുഹമ്മദ് സുബിൻ പി.എസ് എന്നിവർ ആശംസകൾ നേർന്നു. സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസിർ കെ. സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ ഡോ. നാസർ കുന്നുമ്മൽ നന്ദിയും പറഞ്ഞു. പാസ്സ്‌വേർഡ് ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിഭാഗം നടത്തുന്ന അഭിരുചി പരിശോധനയായ കെഡാറ്റിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
