തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരൻ പിടിയിലായി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയേയാണ് വിമാനത്താവളത്തിലെ സുരക്ഷാസേന പിടികൂടി പൊലീസിനെ ഏൽപിച്ചത്.
ബുധനാഴ്ച രാത്രി 7.30ന് ഷാർജയിൽ നിന്ന് തിരുവനന്തപുത്ത് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്തിനുള്ളിലെ ശുചിമുറിയിൽ പുക വലിച്ചത്.
ഇയാൾ പുകവലിച്ചതിനു പിന്നാലെ അലാറം മുഴങ്ങി. തുടർന്ന് വിമാനം ലാൻഡ് ചെയ്തതിനു ശേഷം ജീവനക്കാർ പരാതിപ്പെടുകയായിരുന്നു.
ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്