മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് അവകാശ വാദം ഉന്നയിക്കുമോയെന്ന ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍.
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ടെന്നും ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല എന്നുമായിരുന്നു പ്രതികരണം.
സി എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപ മുഖ്യമന്ത്രിമാരായിട്ടുണ്ട്.
ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും മുനവറലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗിൻ്റെ സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാ വോട്ടുകളും യുഡിഎഫിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഒരു വോട്ടിന് 15,000 രൂപ വരെ വോട്ടർമാർക്ക് നൽകി'; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി
'ലഹരി തട്ടിക്കൊണ്ടുപോയതാകാം'; ചിക്കമഗളൂരുയിൽ കാണാതായ 15കാരി ശ്രീനന്ദയെക്കുറിച്ച് ഗുരുതര സംശയങ്ങൾ ഉയർത്തി കുടുംബം
'സുധാകരൻ്റെ തലയിൽ മുഴുവൻ ജാതിബോധം '; എച്ച് സലാം
'സ്വന്തം വീട്ടിൽ പോലും ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ആക്രമണം'; പൊലീസ് നടപടി ചോദ്യം