പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ യുഡിഎഫ് സ്ഥാനാർഥിയാകാനുള്ള സാധ്യത ശക്തമാകുന്നതായി റിപ്പോർട്ട്. കനഗോലു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണനെ മത്സരിപ്പിക്കുന്ന കാര്യം കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
മുൻപ് ബിജെപി സ്ഥാനാർഥിയായി മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ പാർട്ടിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധ നിലയിലായതിനാൽ, കണ്ണൻ ഗോപിനാഥനെ മുന്നിൽ നിർത്തി രാഷ്ട്രീയ പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ തുറന്നുവിമർശിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവച്ച കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോൺഗ്രസിൽ ചേർന്നത്. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി.
മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ കോൺഗ്രസിൽ ചേർന്നതെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനമെന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
