പാലക്കാട് : ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി പാലക്കാട് നഗരസഭാ കൗൺസിലർ മൻസൂർ മണലാഞ്ചേരി.
രാഹുലിനെ ആക്രമിക്കുന്നത് പാർട്ടിയെ തളർത്തുമെന്നും, മണ്ഡലത്തിൽ എത്തിയാൽ കോൺഗ്രസ് അനുഭാവികൾ രാഹുലിന് പ്രതിരോധ കവചം തീർക്കുമെന്നും മൻസൂർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ കൂടുതൽ തെളിവ് തേടി ക്രൈംബ്രാഞ്ച്. ഇരകളിൽ നിന്ന് മൊഴിയെടുത്ത് കേസെടുക്കാന്നുള്ള ശ്രമം തുടരുകയാണ്.
രാഹുലിനെതിരെ പരാതി നൽകാൻ ഇവർ തയ്യാറായിട്ടില്ല. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന നിലപാടിലാണ് ആരോപണം ഉന്നയിച്ചവർ. രാഹുലിനെതിരെ നടി മൊഴി നൽകിയിരുന്നു. നടിയുടെ മൊഴി പരാതിയാക്കാനാകുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്