തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ഗുരുതരമായ ആരോപണങ്ങളില്‍ പാലക്കാട്ടെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. രാഹുലിനെ കെട്ടിയിറക്കിയവര്‍ അനുഭവിക്കട്ടെ എന്ന് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
പാലക്കാട് നിന്നുള്ള വ്യക്തിയെ മത്സരിപ്പിച്ചാല്‍ മതിയെന്ന് പലതവണ പറഞ്ഞിട്ടും ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ളവര്‍ കേട്ടില്ലെന്നും കൂടെ നടന്നവര്‍ ഉത്തരം പറയാത്തത് എന്തെന്നുമാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. വിഷയം പാര്‍ട്ടി കമ്മറ്റികളില്‍ ഉന്നയിക്കാനാണ് തീരുമാനം.
എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമനടപടി നേരിടേണ്ടി വന്നാലും തല്‍ക്കാലം എംഎല്‍എ സ്ഥാനം രാജിവെപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
