പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കള്ളൻ അങ്ങ് ചെത്തിനടക്കുവാണ്, പെട്ടെന്നാണ് അത് സംഭവിച്ചത്! കട്ട ബൈക്കുമായി പോകവേ ചെന്നുപെട്ടത് ഉടമയുടെ മുന്നിൽ.
പാലക്കാട് കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്‍റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയത്.
രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ തിരിച്ചെത്തി.
ഈ സമയം ബൈക്ക് മോഷ്ടിച്ച ആൾ തന്‍റെ ബൈക്കുമായി മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണൻ ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിർത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ശേഷം പൊലീസ് വിളിച്ചുവരുത്തി മോഷണം നടത്തിയ മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.
ബി എൻ എസ് 306, 3(5) തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. മദ്യലഹരിയിലാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് രാജേന്ദ്രൻ, പൊലീസിന് നൽകിയ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്