പാലായിൽ സഭാ വോട്ടുകളിൽ കണ്ണ് നട്ട് കാപ്പൻ; 20,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് ആത്മവിശ്വാസം 

APRIL 9, 2026, 11:38 PM

കോട്ടയം: വോട്ടെടുപ്പ് പൂർത്തിയായതോടെ കോട്ടയം ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കണക്കെടുപ്പുകൾ സജീവമാകുന്നു. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന പാലായിൽ കെ.എം. മാണിയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ നടന്ന വോട്ടെടുപ്പ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ് (എം).

കെ.എം. മാണിയോടുള്ള വൈകാരികമായ അടുപ്പവും ഇടതുപക്ഷ വോട്ടുകളും പെട്ടിയിലായതോടെ ജോസ് കെ. മാണി വിജയം ഉറപ്പിക്കുന്നു. എന്നാൽ, ജോസ് കെ. മാണി വിരുദ്ധ വോട്ടുകളും ക്രൈസ്തവ സഭയുടെ പിന്തുണയും തങ്ങളെ തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി. കാപ്പൻ ക്യാമ്പ്.

യുഡിഎഫ്

vachakam
vachakam
vachakam

ജില്ലയിലെ ഒൻപത് സീറ്റുകളിൽ ഏഴ് എണ്ണത്തിലും വിജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പാലായിൽ ജോസ് കെ. മാണി വിരുദ്ധ വോട്ടുകളിൽ ഒരു ഭാഗം ഷോൺ ജോർജ് പിടിച്ചിട്ടുണ്ടെങ്കിൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്ന് മാണി സി. കാപ്പൻ വിഭാഗം കണക്കുകൂട്ടുന്നു.

എൽഡിഎഫ്

 സിറ്റിംഗ് സീറ്റുകളിൽ ചിലത് നഷ്ടമായേക്കുമോ എന്ന ആശങ്ക ഇടത് ക്യാമ്പിലുണ്ട്. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവന് ശബരിമല വിഷയം തിരിച്ചടിയായോ എന്നും ഈഴവ വോട്ടുകളിൽ വിള്ളലുണ്ടായോ എന്നും സി പി എം പരിശോധിക്കുന്നുണ്ട്.

vachakam
vachakam
vachakam

എൻഡിഎ

 ജില്ലയിലെ നാല് മണ്ഡലങ്ങളിലെങ്കിലും വോട്ട് വിഹിതം വർദ്ധിപ്പിക്കാമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. എന്നാൽ എഫ്.സി.ആർ.എ (FCRA) വിഷയത്തിൽ ക്രൈസ്തവ സഭകൾക്കിടയിലുണ്ടായ ആശങ്ക തിരിച്ചടിയായേക്കുമോ എന്ന് ബിജെപി ഭയക്കുന്നുണ്ട്.

പൂഞ്ഞാറിൽ ഇത്തവണ പി.സി. ജോർജിന് പഴയ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് എൽഡിഎഫ്-യുഡിഎഫ് വിലയിരുത്തൽ. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം ഉയർന്നത് മാറ്റത്തിന്റെ സൂചനയാണോ അതോ ഭരണത്തുടർച്ചയ്ക്കുള്ള പിന്തുണയാണോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകർ. മെയ് മാസത്തിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മാത്രമേ കോട്ടയത്തിന്റെ മനസ്സ് ആർക്കൊപ്പമെന്ന് വ്യക്തമാകൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam