മലപ്പുറം: പ്രശസ്ത ചിത്രകാരൻ ശേഖർ അയ്യന്തോൾ (71)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ–കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റൽ ആർട്ട് ഗാലറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ചിത്രകലാ മേഖലയിലെ നിറസാന്നിധ്യമായിരുന്നു ശേഖർ അയ്യന്തോൾ. കേരള ചിത്രകലാ പരിഷത്തിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.
1954-ൽ തൃശ്ശൂരിലെ അയ്യന്തോളിൽ ജനിച്ച അദ്ദേഹം, ഗവ. ഒക്യുപേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇന്നത്തെ കോളേജ് ഓഫ് ഫൈൻ ആർട്സ്) ൽ നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ൽ ഇതേ സ്ഥാപനത്തിൽ ആർട്ട് ഇൻസ്ട്രക്ടറായും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനല്ലൂർ, പാലക്കാട്). മക്കൾ: ജിനൻ ശേഖർ, ധനൻ ശേഖർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ