കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് പരാതി നൽകും. തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി.വി. അൻവർ വ്യക്തിഹത്യ നടത്തുന്നു എന്നാണ് പ്രധാന ആരോപണം. 'മരുമോനിസം', 'പിണറായിസം' തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ തനിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമെതിരെ മോശം പരാമർശങ്ങൾ നടത്തുന്നു എന്ന് റിയാസ് പരാതിയിൽ പറയുന്നു.
ഇത്തരം കടന്നാക്രമണങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടുന്നു. തന്റെ പോരാട്ടം 'പിണറായിസത്തിനും മരുമോനിസത്തിനും' എതിരെയാണെന്ന് പി.വി. അൻവർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ നിയമനടപടികളുമായി എൽഡിഎഫ് മുന്നോട്ട് പോകുന്നത്.
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഈ നിയമപോരാട്ടം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
