കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാൽ എന്ന് മന്ത്രി മുഹമ്മദ് റിയാസ് 

JUNE 4, 2025, 10:35 PM

തിരുവനന്തപുരം: കെ സി വേണുഗോപാലിനെതിരെ തുറന്നടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രം​ഗത്ത്. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാൽ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 

ദേശീപാത നിർമ്മാണത്തിൽ സർക്കാരിനെ അടിക്കാൻ ഒരു വടി കിട്ടിയെന്ന രൂപത്തിലുള്ള ആഹ്ളാദ നൃത്തമാടുകയാണ് ഇപ്പോൾ യുഡിഎഫ് എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ദേശീയപാത നിർമ്മാണം തടസപ്പെടുത്താൻ ശ്രമിക്കുന്നത് കെ സി വേണുഗോപാൽ ആണെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാൽ ഇപ്പോൾ നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് കൂട്ടിചേർത്തു.

vachakam
vachakam
vachakam

ഇനി എന്തൊക്കെ ചെയ്താലും നിർമാണം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കും എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.

2011- 2016 കാലത്ത് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതി ആണ് ഇതെന്നും അതിനാൽ ഇനി ഈ പദ്ധതി ആരും പൂർത്തികരിക്കേണ്ട എന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളതെന്നും മുഹമ്മദ് റിയാസ്  പറഞ്ഞു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam