പാലക്കാട്: യുഡിഎഫ് സ്ഥാനാർഥിയായി നടനും അവതാരകനുമായ രമേഷ് പിഷാരടിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി പി. സരിൻ രംഗത്ത്. “പാലക്കാട്ടെ അമ്മവീട്ടിലേക്ക് പുറപ്പെട്ട സ്ഥാനാർഥി കുഴൽമന്ദത്തെ അമ്മാത്ത് എത്തിയോ?” എന്നായിരുന്നു സരിന്റെ സോഷ്യൽ മീഡിയ പ്രതികരണം.
അതേസമയം താൻ പാലക്കാട്ടാണ് ജനിച്ചതെന്നും കുഴൽമന്ദം തൻ്റെ അമ്മവീട്ടാണെന്നും നേരത്തെ പിഷാരടി വ്യക്തമാക്കിയിരുന്നു. പാലക്കാട് മത്സരിക്കാൻ പാർട്ടി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും, വ്യക്തിപരമായ സൗകര്യങ്ങൾക്ക് താൻ പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സീറ്റ് ലഭിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ലാത്ത നിലപാടാണ് തനിക്കെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
