തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിന് അഞ്ച് ദിവസം മുമ്പാണ് ആരോപണം ഉന്നയിച്ചത്. അതിൽ ബോർഡിനെ പഴിചാരിയത് എന്തിനായിരുന്നുവെന്നും പ്രശാന്ത് ചോദിച്ചു. ഇതിന് പിന്നിൽ ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കളയാൻ വേണ്ടിയുള്ള ആസൂത്രിത നീക്കം സംശയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ വച്ചിട്ട് ദേവസ്വം ബോർഡിനെ പഴിചാരിയെന്നും പിന്നിൽ ആഗോള അയ്യപ്പസംഗമത്തിന്റെ പകിട്ട് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമുണ്ടായെന്നും പ്രശാന്ത് ആരോപിച്ചു.
പ്രതിപക്ഷ നേതാവുൾപ്പെടെ ദേവസ്വം ബോർഡ് പ്രസിഡന്റായ തന്നെ കള്ളനെന്ന് പറഞ്ഞു. തന്നെ മോഷ്ടാവാക്കിയതിന് ആര് സമാധാനം പറയുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് ചോദിച്ചു. ഇതിനു പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടായിട്ടുണ്ട്. പച്ചക്കള്ളമാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതെന്നും പ്രശാന്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
