കണ്ണൂർ: കൊടുങ്ങല്ലൂർ ക്ഷേത്ര വിവാദത്തിന് പിന്നാലെ പുസ്തക പ്രകാശന തീയതി പ്രഖ്യാപിച്ച് പി. ജയരാജൻ.'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്നാണ് ബുക്കിൻ്റെ പേര്. കാവുകളെയും ഹിന്ദു ആചാരങ്ങളെയും കുറിച്ച് പരാമർശിക്കുന്നതാണ് ഉളളടക്കമെന്ന് ഇന്നലെ പി. ജയരാജൻ പറഞ്ഞിരുന്നു.ഈ മാസം 20നാണ് പ്രകാശനം. പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
അതേസമയം, കൊച്ചിയിലേക്കുള്ള യാത്രമധ്യേ പി. ജയരാജൻ കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയത് വിവാദമായിരുന്നു.
പുസ്തകരചനയുടെ ഭാഗമായാണ് സന്ദർശനം നടത്തിയതെന്ന് പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.'കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയുമാണ് മനസ്സിലാക്കിയത്'.'നേരിട്ട് കാണാൻ വേണ്ടിയാണ് അവിടെ വരെ പോയത്' എന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
