ഇന്നത്തെ മലയാള മനോരമ വാർത്ത പച്ചക്കള്ളം: തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ലെന്ന്  മുഹമ്മദ് റിയാസ്

AUGUST 19, 2026, 11:50 PM

 തിരുവനന്തപുരം: മാസപ്പടി കേസ് സംബന്ധിച്ച്  തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ലെന്നും പ്രചാരണത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും മുഹമ്മദ് റിയാസ്.

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ഇന്നലെ തന്നെ വിശദമായി മാധ്യമങ്ങൾക്ക് മറുപടി നൽകിയതാണെന്നും റിയാസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് റിയാസിന്‍റെ പ്രതികരണം.

മുഹമ്മദ് റിയാസിന്റെ കുറിപ്പ് ഇങ്ങനെ 

vachakam
vachakam
vachakam

ED അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ഇന്നലെ തന്നെ വിശദമായി മാധ്യമങ്ങൾക്ക് മറുപടി നൽകിയതാണ്.

സിഎംആറിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ എന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള ഇന്നത്തെ മലയാള മനോരമ വാർത്ത പച്ചക്കള്ളമാണ്.

ഇന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഫ്രണ്ട് പേജിൽ എന്റെ ഫോട്ടോ വെച്ച് പ്രസിദ്ധീകരിച്ച ഈ അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. അന്വേഷണം നടക്കുന്നതിനാലും,നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല.

vachakam
vachakam
vachakam

തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്.ഇതിന്റെ രാഷ്‌ട്രീയ വശങ്ങൾ പാർട്ടിയും ഞാനും നേരത്തെ സൂചിപ്പിച്ചതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam