ആലുവ: പ്രതിരോധ കുത്തിവെപ്പിന് പിന്നാലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന് ഓവർഡോസ് മരുന്ന് നൽകിയതായി പരാതി. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം.
ഒരാഴ്ച മുൻപാണ് കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തിയത്. കുത്തിവെപ്പിന് ശേഷം നൽകിയ പാരസെറ്റാമോൾ മരുന്നിൻ്റെ അളവ് കൂടിയതാണ് കുഞ്ഞിന് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന് കുടുംബം പറയുന്നു.
തുടർന്ന്, കുഞ്ഞിനെ അടിയന്തരമായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ കുഞ്ഞിൻ്റെ ചികിത്സയ്ക്കായി ഇതിനകം 80,000 രൂപ ചെലവഴിക്കേണ്ടി വന്നതായും മാതാപിതാക്കൾ പറയുന്നു.
തുടർന്നാണ് മാതാപിതാക്കൾ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മരുന്ന് ഓവർഡോസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.ഇതിനുപിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
