കോട്ടയം: ക്രിസ്ത്യാനികൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രംഗത്ത്.
‘അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർഎസ്എസിന്റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല.
അത് നടക്കത്തുമില്ല. ക്രിസ്ത്യാനികൾ അതിനുവേണ്ടി രക്തസാക്ഷികൾ ആകുന്നതിന് ഒരു മടിയുമില്ല. കാരണം ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നത് രക്തസാക്ഷിത്വത്തിൽ കൂടി, പീഡനത്തിൽ കൂടിയാണ്. പീഡനങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ് മാർത്തോമാ ശ്ലീഹ ഇന്ത്യയിൽ വന്ന് സുവിശേഷം അറിയിച്ചപ്പോൾ ഇവിടെ ഉണ്ടായിരിക്കുന്നതായ ആളുകൾ ഇതെല്ലാം സ്വീകരിച്ചു. ഇവിടെ ആരെയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ല.
അങ്ങനെയായിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനികൾ 2.7% മാത്രം ഇന്ത്യൻ പോപ്പുലേഷനിൽ ഉണ്ടാകുമായിരുന്നില്ല’, അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
