തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വീണ്ടും പേര് ചേർക്കാൻ അവസരം.
നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കാണ് അവസരം. സപ്ലിമെൻ്ററി പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.
പുതിയ വോട്ടർമാരുടെ പേരടങ്ങിയ പട്ടിക ആയിരിക്കും രാഷ്ട്രീയപാർട്ടികൾക്ക് കൈമാറുക. മട്ടന്നൂർ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.സപ്ലിമെൻ്ററി പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
