‘അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും’ ; ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

APRIL 1, 2026, 7:52 AM

ആലപ്പുഴ: സിപിഐഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അമ്പലപ്പുഴ പുന്നപ്ര-വയലാറിന്റെ മണ്ണാണെന്നും അതിന് സ്വന്തം ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാൻ അല്ലെന്നും, അവസരവാദ നിലപാട് സ്വീകരിച്ചവർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും എന്നും മുഖ്യമന്ത്രി വിമർശിച്ചു. അമ്പലപ്പുഴയിൽ എൽഡിഎഫിന് യാതൊരു പോറലും ഉണ്ടാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആലപ്പുഴ ജില്ല ഇതുവരെ വ്യതിയാന രാഷ്ട്രീയത്തിന് ഒപ്പമില്ലെന്നും, വ്യതിയാനം സ്വീകരിച്ചവർ അവരുടെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അവസരവാദ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അമ്പലപ്പുഴ അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് അതീവ നിർണായകമാണെന്നും ഇടതുപക്ഷ സർക്കാർ വിവിധ മേഖലകളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര ഉൽപാദനം വർധിച്ചുവെന്നും, വികസന രംഗത്ത് കേരളം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ്യും ബിജെപിയും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വളർന്നിട്ടുണ്ടെങ്കിലും കേരളം അവരെ അംഗീകരിക്കുന്നില്ലെന്നും, അതിന്റെ വിരോധം വിദ്വേഷമായി മാറുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും, റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങൾ ഒഴികെ മറ്റ് എല്ലാ മേഖലയെയും സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam