തിരുവനന്തപുരം: ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടെന്നതായി കണ്ടെത്തൽ.
യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും കണ്ടെത്തി.
66 ബാർ ഹോട്ടലുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നു. പത്തനംതിട്ടയിലെ ബാറിൽ അവധി ദിവസവും വിൽപ്പന നടത്തി. തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാറിൽ മദ്യ വില്പന നടന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
ആലപ്പുഴയിൽ മാസപ്പടിയായി 3,56000 രൂപ ബാറുമകളിൽ നിന്ന് ഉദ്യോഗസ്ഥർ കൈപ്പറ്റി. മാസപ്പടി വാങ്ങിയത് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ തുടങ്ങിയവരാണ്. മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് ലഭിച്ച പാരിതോഷികമാണ് ഇതെന്നും കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
