വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മാത്രം; പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത്‌ മരിച്ച നിലയിൽ

SEPTEMBER 13, 2025, 2:13 AM

സലാല: മലയാളി യുവാവിനെ ഒമാനിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനെയാണ് ( 31) സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത്‌ വെള്ളിയാഴ്ച രാവിലെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറ് മാസം മുമ്പാണ് ഫസലു വിവാഹിതനായത്‌. ഭാര്യ: റിസ്‌വാന തസ്‌നി. പിതാവ്‌ കുഞ്ഞറമു, മാതാവ്‌ ആയിശ. മസ്‌കത്തിൽ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയിൽ എത്തിയിട്ടുണ്ട്‌. മൃതദേഹം നിയമ നടപടികൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുമെന്ന് കെ.എം.സി.സി സലാല ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam