ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ ഊബർ, ഓല സർവീസുകൾ ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി 

JULY 14, 2026, 9:42 PM

എറണാകുളം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. ജൂലൈ 21 മുതൽ ഊബർ, ഓല ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് സർവീസ് നടത്തുന്ന ടാക്സികൾ പണിമുടക്കുമെന്ന് ഡ്രൈവർ സംഘടനകൾ അറിയിച്ചു.

ഓൺലൈൻ ടാക്സി കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷനാണ് സമരത്തിന് പ്രധാന കാരണം. മുൻപ് ഈടാക്കിയതിനെക്കാൾ ഇരട്ടിയോളം കമ്മീഷൻ ഈടാക്കുന്നതായി ഡ്രൈവർമാർ ആരോപിക്കുന്നു. ഇതുമൂലം വരുമാനം ഗണ്യമായി കുറഞ്ഞെന്നും നിലവിലെ സാഹചര്യത്തിൽ സർവീസ് തുടരുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടാണെന്നും സംഘടനകൾ വ്യക്തമാക്കി.

കമ്മീഷൻ നിരക്ക് കുറയ്ക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിരവധി തവണ കമ്പനികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ് ഡ്രൈവർമാരുടെ ആരോപണം. ഇതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് അവർ അറിയിച്ചു.

vachakam
vachakam
vachakam

സമരം ആരംഭിച്ചാൽ സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സേവനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സർക്കാർ ഇടപെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഡ്രൈവർ സംഘടനകൾ ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam