കൊച്ചി: കൊവിഡ് കാലത്തിന് ശേഷം ഓൺലൈൻ വസ്ത്ര വ്യാപാരത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിരവധി സ്ത്രീകളാണ് ഇപ്പോൾ ഓൺലൈൻ ലൈൻ വഴി വസ്ത്രം വാങ്ങുന്നത്.
എന്നാൽ ഓൺലൈൻ വസ്ത്ര വ്യാപാരത്തിൽ നിന്നും ഓർഡർ ചെയ്തവർക്ക് വർഷങ്ങളായിട്ടും വസ്ത്രം ലഭിച്ചില്ലെന്ന പരാതിയാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. മൂൺ ഗോഡസ് എന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിനെതിരെ 400ലേറെ പേർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
പരാതിക്കാർ 90 ശതമാനവും സ്ത്രീകളാണ്. ലഭിച്ച പരാതി കമ്മീഷണർ സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. 1000 മുതൽ 3000 രൂപ വരെയാണ് നഷ്ടപ്പെട്ടത്. ആയിരത്തിലേറെ പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പുതിയ ട്രെൻഡും മോഡലും പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകുകയാണ് ആദ്യം ഘട്ടം. ക്യാഷ് കൊടുത്ത് ഓർഡർ ചെയ്യാം. ഞൊടിയിടയിൽ കിട്ടുമെന്നാണ് വാഗ്ദാനം. ഓർഡർ ചെയ്തു വർഷങ്ങളായിട്ടും പുതിയ വസ്ത്രം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൊച്ചിയിലെ ഓൺലൈൻ സ്ഥാപനത്തിനെതിരെ 486 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
എന്നാൽ, തങ്ങളുടെ പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റു പല സംഘങ്ങൾ തട്ടിപ്പ് നടത്തുകയാണെന്നാണ് മൂൺ ഗോഡസിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ 4.3 മില്യൺ ഫോളോവേഴ്സ് ഉള്ള ഓൺലൈൻ വ്യാപാര സ്ഥാപനം ഇപ്പോഴും സജീവമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
