തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിന് ശേഷം ഒരു മാസം പിന്നിട്ടിട്ടും ഐസിയു പൂർണമായും പ്രവർത്തന സജ്ജമായിട്ടില്ലെന്ന് ഗുരുതര പരാതി. തുണി കെട്ടി മറച്ച താൽക്കാലിക സൗകര്യങ്ങളിലൂടെയാണ് ഐസിയുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഐസിയുവിലും വെന്റിലേറ്റർ ബെഡുകളിലും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രി ഗുരുതര പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്.
മാർച്ച് 17ന് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 32 ഐസിയു/വെന്റിലേറ്റർ ബെഡുകൾ ഒഴിപ്പിക്കേണ്ടിവന്നിരുന്നു. ഇതോടെ അടിയന്തര വിഭാഗത്തിലേക്ക് എത്തുന്ന ഗുരുതര രോഗികൾക്ക് ആവശ്യമായ ഐസിയു സൗകര്യം ലഭിക്കാത്ത അവസ്ഥയാണ്.
താൽക്കാലികമായി ഒരുക്കിയ വാർഡുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും പര്യാപ്തമല്ലെന്ന് പരാതിയുണ്ട്. യുപിഎസ് പരിശോധനകൾ ഇതുവരെ പൂർത്തിയായിട്ടില്ല. പിഡബ്ല്യുഡിയുടെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും അനുമതികൾ വൈകുന്നതാണ് ഐസിയു പുനഃസ്ഥാപനത്തിൽ താമസത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്ത് കടുത്ത ചൂട്: ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു, ജാഗ്രത നിർദേശം
സഹോദരന്റെ ജനന തിയതിയാണ് കാണിച്ചിരിക്കുന്നത് : കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പ്രതികരിച്ച്
ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്ന പരാമര്‍ശം: ഷിയാസിനെതിരെ കെ ജെ മാക്സി
പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്ക്: 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള