ആലപ്പുഴ: ഒന്നര വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ കുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റിൽ. അമ്മ ദീപയും സുഹൃത്ത് കൃഷ്ണകുമാറുമാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ദീപയെ ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പനയും അടിപിടിയും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് കൃഷ്ണകുമാർ.
കുത്തിയതോട് സ്വദേശി ബിജു-ദീപ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകനാണ് ക്രൂര മർദനത്തിനിരയായത്.
ജോലി കഴിഞ്ഞെത്തിയ ബിജു ആണ് കുട്ടിയുടെ ദേഹത്തെ പരുക്കുകള്‍ കാണുന്നത്. തുടര്‍ന്ന് കുട്ടിയെ തുറവൂര്‍ ഗവ. ആശുപത്രിയിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്