എറണാകുളം; കോതമംഗലം നഗരസഭാ മുൻ കൗൺസിലറായിരുന്ന കെ.വി തോമസിനെതിരെ വീണ്ടും പോക്‌സോ കേസ്.
ആദ്യ കേസിൽ തോമസ് റിമാൻഡിൽ തുടരുകയാണ്. ഇതിനിടെയാണ് രണ്ടാമതൊരു കേസ് കൂടി.
കാറിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെ തോമസിനെ കൗൺസിലർ സ്ഥാനത്ത് നിന്നും സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും എട്ടാം വാര്‍ഡ് കൗണ്‍സിലറുമാണ്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് കൗണ്‍സിലറായി തുടരുന്നത്. മുന്‍പ് ബന്ധുവായ യുവതിയെ പിഡീപ്പിച്ചു എന്ന കേസില്‍ പ്രതിയായിരുന്നു. പോക്‌സോ കേസിന് പിന്നാലെ സിപിഎം തോമസിനെ കയ്യൊഴിഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്