മലപ്പുറം: മലപ്പുറത്ത് വിവാഹ പിറ്റേന്ന് യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതായി റിപ്പോർട്ട്. വെള്ളിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ശനിയാഴ്ച ഭർത്താവിനൊപ്പം വിവാഹ സൽക്കാരത്തിന് പോകുമ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ട യുവതി കാമുകനൊപ്പം കടന്നുകളയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സംഭവത്തിന് പിന്നാലെ ഭർതൃ വീട്ടുകാർ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ താനൂർ ഉള്ള കാമുകന്‍റെ വീട്ടിൽ നിന്ന് യുവതിയെ പൊലീസ് കണ്ടെത്തി. തുടർന്ന് ഇവരെ പോലീസ് കോടതിയിൽ ഹാജരാക്കി.
എന്നാൽ കാമുകനൊപ്പം പോകാൻ അനുവദിക്കണമെന്ന് യുവതിയുടെ ആവശ്യപ്രകാരം കോടതി ഇതിന് അനുമതി നൽകി എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്