രമേശ് ചെന്നിത്തലയ്ക്ക് 9, സണ്ണി ജോസഫിന് 4: മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളിങ്ങനെ 

MAY 23, 2026, 8:33 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വിഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം നമ്പർ പികെ കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിന് നൽകി. സണ്ണി ജോസഫിന് നാലും മോൻസ് ജോസഫിന് മൂന്നും കെ മുരളീധരന് പതിനൊന്നും എപി അനിൽകുമാറിന് ഏഴാം നമ്പറും അനുവദിച്ചു.

പിസി വിഷ്ണുനാഥ്- 12, എം ലിജു- 18, റോജി എം ജോൺ- 16, ടി സിദ്ദീഖ്- 15, കെഎ തുളസി- 8, ബിന്ദു കൃഷ്ണ- 27, ഒജെ ജനീഷ് - 19, എൻ ഷംസുദ്ദീൻ- 21, കെഎം ഷാജി- 13, പികെ ബഷീർ- 17, വിഇ അബ്ദുൽ ​ഗഫൂർ- 14, അനൂപ് ജേക്കബ്- 5, ഷിബു ബേബി ജോൺ - 51, സിപി ജോൺ- 6 എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള വാഹന നമ്പറുകൾ.

ഒന്നും രണ്ടും മൂന്നും നമ്പറുകളിലൊന്നും ആർക്കും അവകാശവാദമുന്നയിക്കാൻ കഴിയില്ലായിരുന്നെങ്കിലും തുടർന്നുള്ള നമ്പറുകളിൽ അവകാശവാദം ഉന്നയിച്ചിരുന്നു. 9-ം നമ്പർ ലഭിച്ചത് ആദ്യം കെഎ ഷാജിക്കായിരുന്നു. പക്ഷെ അണികള്‍ക്ക് നമ്പർ ഇഷ്ടമായില്ല.

vachakam
vachakam
vachakam

കഴിഞ്ഞ തവണ മന്ത്രിയായപ്പോള്‍ കിട്ടിയ 9മത് നമ്പർ വേണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. 51ാമത് നമ്പർ വേണമെന്നാണ് ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 11ാം നമ്പർ വേണമെന്നായിരുന്നു കെ.മുരളീധരൻ്റെയും ആവശ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam