കോഴിക്കോട്: എൻഎസ്എസ് സഹോദര സമുദായമാണെന്നും ഐക്യനീക്കം തടഞ്ഞത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ രാഷ്ട്രീയക്കാരാണെന്നും വെള്ളാപ്പള്ളി നടേശൻ.
സുകുമാരൻ നായർ നിഷ്‌കളങ്കനായ വ്യക്തിയാണെന്നും ഇന്നല്ലെങ്കിൽ നാളെ നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യമെന്ന പുളിഞ്ചി പൂക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഡയറക്ടർ ബോർഡിൽ എതിരഭിപ്രായം വന്നതോടെയാണ് നിലപാട് മാറിയത്. ബോർഡിൽ വന്നപ്പോൾ രാഷ്ട്രീയക്കാർ രാഷ്ട്രീയമായി ചിന്തിച്ചു. തുഷാർ ചർച്ചക്ക് ചെല്ലുമെന്ന് സുകുമാരൻ നായരെ അറിയിച്ചിരുന്നു എന്നും വെള്ളാപ്പള്ളി പറയുന്നു.
ആ സമയത്ത് തുഷാർ മകനെപ്പോലെ എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുരസ്‌കാരം സ്വീകരിക്കാതിരിക്കാൻ താനത്ര മണ്ടനല്ല.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന പോലെയാണ് തനിക്ക് പത്മ പുരസ്‌കാരം കിട്ടിയപ്പോഴത്തെ വിവാദങ്ങളെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത്തരത്തിൽ വിവാദമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
